Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Humanity

Pathanamthitta

സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യി​ലൂ​ടെ മ​നു​ഷ്യ​ത്വ​ത്തി​ന്‍റെ മാ​തൃ​ക​യാ​ക​ണം: വ​ർ​ഗീ​സ് മാ​മ്മ​ൻ

തി​രു​വ​ല്ല : സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ള്ള ഒ​രു സ​മൂ​ഹ​ത്തെ വാ​ർ​ത്തെ​ടു​ക്കു​ന്ന​തി​ൽ വൈ​എം​സി​എ കൂ​ടു​ത​ൽ സ​ജീ​വ​വും ജ​ന​കീ​യ​വു​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്ത​ണ​മെ​ന്ന് വ​ർ​ഗീ​സ് മാ​മ്മ​ൻ എം​എ​ൽ​എ.

വൈ​എം​സി​എ സ​ബ് റീ​ജി​യ​ൻ വാ​ർ​ഷി​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.സ​മൂ​ഹ​ത്തി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന ഒ​റ്റ​പ്പെ​ട​ൽ, സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക​ൾ, ല​ഹ​രി ഉ​പ​യോ​ഗം, മൂ​ല്യ​ച്യു​തി തു​ട​ങ്ങി​യ വെ​ല്ലു​വി​ളി​ക​ളെ അ​തി​ജീ​വി​ക്കാ​ൻ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ ക്രി​യാ​ത്മ​ക ഇ​ട​പെ​ട​ലു​ക​ൾ അ​നി​വാ​ര്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ചെ​യ​ർ​മാ​ൻ ജോ​ജി പി. ​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റീ​ജി​യ​ണ​ൽ വൈ​സ് ചെ​യ​ർ​മാ​ൻ കു​ര്യ​ൻ തൂ​മ്പു​ങ്ക​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.മു​ൻ റീ​ജി​യ​ണ​ൽ ചെ​യ​ർ​മാ​ൻ വി.​സി. സാ​ബു, ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം ജോ ​ഇ​ല​ഞ്ഞി​മൂ​ട്ടി​ൽ, റീ​ജി​യ​ണ​ൽ യൂ​ത്ത് വ​ർ​ക്ക് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ലി​നോ​ജ് ചാ​ക്കോ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up